രഹസ്യവിവരം ശരിയായി.. പള്ളുരുത്തിയിൽ യുവാവിൻ്റെ വാടക വീട്ടിൽ പരിശോധന…കണ്ടെത്തിയത്..

എറണാകുളം പള്ളുരുത്തിയിൽ രാസലഹരിയുമായി യുവാവ് പിടിയിൽ. പള്ളുരുത്തി പെരുമ്പടപ്പ് സെൻ്റ് ജേക്കബ് റോഡ് സലാംസേട്ട് പറമ്പിൽ എംഎസ് ഹൻസർ (35) ആണ് പിടിയിലായത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പള്ളുരുത്തി കടേഭാഗം കയ്യാത്തറ ലൈനിൽ പ്രതി താമസിക്കുന്ന വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. ഇത് വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണെന്ന് പൊലീസ് പറയുന്നു.
മട്ടാഞ്ചേരി എസിപി ഉമേഷ് ഗോയലിന്റെ നിർദ്ദേശത്തിൽ പള്ളുരുത്തി പൊലീസ് സ്റ്റേഷൻ പ്രിൻസിപ്പിൾ സബ്ബ് ഇൻസ്പെക്ടർ അജ്മൽ ഹുസൈന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അന്വേഷണ സംഘത്തിൽ ജൂനിയർ എസ്.ഐ, അശ്വിൻ ബിജു, സീനിയർ സിവിൽ പോലീസ് ഓഫീസർ ജെൻസൻ .കെ.റ്റി, സിവൽ പോലീസ് ഓഫീസർമാരായ ബിബിൻ .കെ.എസ്, അനീഷ്.കെ.എ, സിവി.പി, ജോയറ്റ്, സ്ക്വഡ് അംഗങ്ങളായ സീനിയർ സിവിൽ പൊലീസ് ഓഫീസർ എഡ്വിൻ റോസ്, അനീഷ്, സിവിൽ പോലീസ് ഓഫീസർ ബിബിൻ , ഉമേഷ് ഉദയൻ എന്നിവരും ഉണ്ടായിരുന്നു




