4 കൊല്ലം പ്രണയിച്ചു, പറഞ്ഞതെല്ലാം കള്ളം, കാമുകി 27 -കാരിയല്ല 48 -കാരിയെന്നറിഞ്ഞ നിമിഷം…

നാല് വർഷമായി താൻ പ്രണയിച്ചുകൊണ്ടിരുന്ന യുവതിക്ക് വയസ് 27 അല്ല 48 ആണെന്നാണ് യാദൃച്ഛികമായി യുവാവ് തിരിച്ചറിഞ്ഞത്. യുവതി യുവാവിനോട് സ്ഥിരമായി താൻ ജനിച്ചത് 1998 ഏപ്രിലിലാണ് എന്ന് പറയുമായിരുന്നത്രെ. എന്നാൽ, വളരെ വൈകിയാണ് അവൾ ജനിച്ചത് 1977 -ലാണ് എന്ന് കാമുകൻ മനസിലാക്കിയത്. യുവതിയുടെ ലാപ്ടോപ്പിൽ കണ്ട പാസ്പോർട്ടിൽ നിന്നാണ് യുവതിയുടെ യഥാർത്ഥ പ്രായം കാമുകൻ മനസിലാക്കിയത്. അതിൽ അവർ ജനിച്ചത് 1977 -ലാണ് എന്ന് കാണുകയായിരുന്നു എന്നും യുവാവിന്റെ പോസ്റ്റിൽ പറയുന്നു. 

ഒരുമിച്ചുണ്ടായ സമയത്ത് ചില സംശയങ്ങളൊക്കെ തോന്നിയെങ്കിലും ഒരുപാടുകാലത്തെ ബന്ധമായതിനാലും നേരത്തെ പരിചയം ഇല്ലാത്തതിനാലും അതെല്ലാം അവ​ഗണിക്കുകയായിരുന്നു. കാമുകിക്ക് എപ്പോഴും അവരുടെ രൂപത്തോട് അഭിനിവേശം ഉണ്ടായിരുന്നു. അവരുടെ സുഹൃത്തുക്കളെല്ലാം 27 വയസിന് മുകളിൽ പ്രായമുള്ളവരായിരുന്നു. പാസ്പോർട്ടടക്കം ഐഡി കാർഡുകൾ കാണിക്കാൻ പറയുമ്പോഴെല്ലാം എന്തെങ്കിലും കാരണങ്ങൾ പറഞ്ഞ് അവൾ അതിൽ നിന്നും ഒഴിഞ്ഞുമാറും.അതുപോലെ, തന്നെ കണ്ടുമുട്ടുന്നതിനും പ്രണയത്തിലാവുന്നതിനും രണ്ട് മാസം മുമ്പ് നടത്തിയ ഒരു പ്രെ​ഗ്നൻസി ടെസ്റ്റിന്റെ റിസൽട്ടും താൻ ലാപ്‍ടോപ്പിൽ കണ്ടു. അത് പൊസിറ്റീവായിരുന്നു എന്നും യുവാവ് പറയുന്നുണ്ട്. 

തന്റെ ഭൂതകാലം വളരെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു. മുത്തച്ഛനാണ് തന്നെ വളർത്തിയത് എന്നെല്ലാം യുവതി യുവാവിനോട് പറഞ്ഞു. താനൊരിക്കലും കുടുംബത്തോടൊപ്പം താമസിച്ചിട്ടില്ല എന്നും അതിനാൽ തന്നെ കുടുംബത്തിന്റെ കൂടെയുള്ള ചിത്രമില്ലെന്നും പറഞ്ഞ് അതിൽ നിന്നും യുവതി ഒഴിഞ്ഞുമാറിയിരുന്നു. 

എന്തായാലും, യുവാവിന്റെ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് അതിന് കമന്റുകളുമായി എത്തിയത്. എത്രയും പെട്ടെന്ന് ഈ ബന്ധം അവസാനിപ്പിക്കാനാണ് പലരും യുവാവിനെ ഉപദേശിച്ചത്

Related Articles

Back to top button