സന്യാസിയായി പത്ത് ദിവസം.. നടി മംമ്ത കുൽക്കർണിയെ സന്യാസി സമൂഹം പുറത്താക്കി.. കാരണം എന്തെന്നോ?….
സന്യാസിയായി മാറിയ മുന്‍ നടി മംമ്ത കുൽക്കർണിയേയും ആചാര്യ മഹാമണ്ഡലേശ്വര് ലക്ഷ്മി നാരായൺ ത്രിപാഠിയേയും സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കി.സസ്യാസി സമൂഹമായ കിന്നർ അഖാഡയുടെ സ്ഥാപകനായ ഋഷി അജയ് ദാസ് ആണ് ഇരുവരെയും പുറത്താക്കിയത്.പഴയകാല ബോളിവുഡ് നടി മംമ്ത കുൽക്കർണിയെ മഹാമണ്ഡലേശ്വരനായി നിയമിച്ചത് വിവാദമായ സാഹചര്യത്തിലാണ് തീരുമാനം. സന്യാസി സമൂഹത്തിന്‍റെ സമ്മതമില്ലാതെയാണ് ത്രിപാഠി കുൽക്കർണിയെ നിയമിച്ചത് എന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി.
2019ൽ ത്രിപാഠി ജുന അഖാഡയുമായി ഉണ്ടാക്കിയ കരാറിനെ ചുറ്റിപ്പറ്റിയാണ് വിവാദം. തന്‍റെ സമ്മതവും ഒപ്പും ഇല്ലാത്തതിനാൽ രണ്ട് അഖാഡകൾ തമ്മിലുള്ള കരാർ നിയമപരമായി അസാധുവാണെന്ന് ഋഷി അജയ് ദാസ് പറയുന്നു. മുമ്പ് ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും മംമ്ത കുൽക്കർണിയെ മഹാമണ്ഡലേശ്വരന്‍ എന്ന സ്ഥാനം നല്‍കി സന്യാസി സമൂഹത്തില്‍ ചേര്‍ത്തത് കിന്നർ അഖാഡയുടെ തത്വങ്ങളെ ത്രിപാഠി അട്ടിമറിച്ചതായി അജയ് ദാസ് ആരോപിച്ചു. മംമ്ത കുൽക്കർണി സന്യാസി പദം സ്വീകരിച്ചത് നിലനില്‍ക്കില്ലെന്ന് അജയ് ദാസ് വിശദീകരിച്ചു.ഈ നിയമനം അധാർമ്മികത മാത്രമല്ല സന്യാസി സമൂഹത്തിന്‍റെ മതമൂല്യങ്ങളോടുള്ള വഞ്ചന കൂടിയാണെന്ന് സ്ഥാപകൻ ഊന്നിപ്പറഞ്ഞു.