മമ്മൂട്ടിയുടെ ഈ വാക്കുകള്‍ വല്ലാതെ വേദനിപ്പിക്കുന്നു.. ഇങ്ങള് റസ്റ്റെടുക്കൂ, ഇത് ഞങ്ങളേറ്റു.. ഒരു പ്രമോഷനും ഇല്ലാതെ ബസൂക്ക തിയേറ്ററിലേക്ക്…
മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ബസൂക്ക’ ഏപ്രിൽ 10ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചില ആരോഗ്യപ്രശ്നങ്ങൾ മൂലം മമ്മൂട്ടി വിശ്രമത്തിൽ കഴിയുന്നതിനാൽ ചിത്രത്തിനു വലിയ രീതിയിലുള്ള പ്രൊമോഷൻ പരിപാടികളൊന്നും തന്നെ ഉണ്ടായിരുന്നില്ല.ചിത്രം തിയേറ്ററുകളിൽ എത്താൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ, പ്രേക്ഷകർക്കായി ഒരു കത്ത് പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. ഫേസ്ബുക്കിലാണ് ബസൂക്ക റിലീസുമായി ബന്ധപ്പെട്ട് മമ്മൂട്ടി കുറിപ്പ് പങ്കിട്ടിരിക്കുന്നത്.
‘പ്രിയമുള്ളവരെ, വീണ്ടും ഒരു നവാഗത സംവിധായകനോടൊപ്പം ഞാന്‍ എത്തുകയാണ്. ‘ ഡിനോ ഡെന്നിസ്’ അദ്ദേഹം തന്നെയാണ് കഥയും, തിരക്കഥയും.
ഏപ്രിൽ 10ന് (നാളെ) ‘ബസൂക്ക’ തിയേറ്ററുകളിൽ എത്തും.
ഗെയിമിംഗ് പ്രമേയമായതും വളരെ പുതുമ തോന്നിയതും ആയ കഥ; ആദ്യ കേൾവിയിൽ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു.
അത് സിനിമയായി പരിണമിച്ചു.
ഇനി നിങ്ങൾക്കാണ് ഇഷ്ടപ്പെടേണ്ടത്.
എപ്പോഴും പറയാറുള്ളത് പോലെ… പുതിയ ഓരോ സംവിധായർക്കും പുതിയതെന്തോ പറയാനുണ്ടാകും.
അതിനൊപ്പം
ഞാനും
നിങ്ങളും
നമ്മളും…
സ്നേഹപൂർവ്വം
മമ്മൂട്ടി,” എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.
ഒരു പ്രമോഷനും ഇല്ലാതെ, അതിനുള്ള ആരോഗ്യമില്ലാതെ മമ്മൂട്ടി ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്ന് ഞങ്ങളെ വല്ലാതെ വേദനിപ്പിയ്ക്കുന്നു, ഇക്ക റസ്റ്റ് എടുത്തോളൂ, ബസൂക്കയുടെ കാര്യം ഞങ്ങളേറ്റു എന്ന് ഫാന്‍സ് കമന്റില്‍ പറയുന്നു.രു പ്രമോഷനും ഇല്ലാതെ വരുന്ന ഈ സിനിമ തിയേറ്ററില്‍ കൊളുത്തും, വിഷു ആഘോഷമാവും എന്നാണ് മറ്റ് കമന്റുകൾ. ബസൂക്കയ്ക്കും മമ്മൂക്കയ്ക്കും ആശംസകള്‍ അറിയിച്ച് മോഹന്‍ലാല്‍ പങ്കുവച്ച പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.