‘മലയാള സിനിമ കഴിവുകളുടെ ഖനി, ഒരുപാട് നിധികൾ കോരിയെടുക്കാനുണ്ട്’; ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി

മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി നടൻ മമ്മൂട്ടി. മുഖ്യമന്ത്രി പിണറായി വിജയനാണ് മമ്മൂട്ടിക്ക് പുരസ്‌കാരം സമ്മാനിച്ചത്. ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി, ചാത്തൻ എന്നീ കഥാപാത്രങ്ങളായി മമ്മൂട്ടി നടത്തിയ മാസ്മരിക പ്രകടനമാണ് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അർഹനാക്കിയത്.

‘ആസിഫും ടൊവിനോയും എന്നേക്കാൾ ഒരു മില്ലിമീറ്റർ പോലും താഴെയല്ല, പ്രായത്തിൽ മൂത്തത് ആയതുകൊണ്ട് എനിക്ക് കിട്ടിയതാകും. ഫെമിനിച്ചി ഫാത്തിമ പോലെയൊരു സിനിമ മലയാളത്തിൽ മാത്രമേ ഉണ്ടാകൂ, മലയാളിക്ക് മാത്രമേ അത് ഉൾക്കൊള്ളാൻ കഴിയൂ.’ മമ്മൂട്ടി പറഞ്ഞു. തന്നെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്ത ജൂറി അംഗങ്ങളോടും പുരസ്‌കാരം സമ്മാനിച്ച കേരള സർക്കാരിനോടും വേദിയിൽ മമ്മൂട്ടി നന്ദി പറഞ്ഞു. പുരസ്‌കാരങ്ങൾ എപ്പോഴും കലാകാരനെ സംബന്ധിച്ച് പ്രോത്സാഹനമാണ്. കഴിഞ്ഞ വർഷം ഒരുപാട് മികച്ച സിനിമകൾ സംഭവിച്ചുവെന്നും മമ്മൂട്ടി പറഞ്ഞു.

Related Articles

Back to top button