‘നമ്മുടെ യഥാർഥ നായകന്മാർക്ക് സല്യൂട്ട്’..ഇന്ത്യൻ ആർമിക്കു നന്ദി പറഞ്ഞ് മമ്മൂട്ടിയും മോഹൻലാലും…

ഇന്ത്യൻ ആർമിയെ പ്രശംസിച്ച് നടൻമാരായ മമ്മൂട്ടിയും മോഹൻലാലും. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് ഇരുവരും പ്രതികരിച്ചത്. രാജ്യം വിളിക്കുമ്പോൾ ഇന്ത്യൻ ആർമി ഉത്തരം നൽകുമെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ വീണ്ടും തെളിയിച്ചു. രാജ്യത്തിന് അഭിമാനമെന്നും മമ്മൂട്ടി കുറിച്ചു.

“നമ്മുടെ യഥാർഥ നായകന്മാർക്ക് സല്യൂട്ട്! രാഷ്ട്രം വിളിക്കുമ്പോൾ ഇന്ത്യൻ ആർമി ഉത്തരം നൽകുമെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ വീണ്ടും തെളിയിച്ചു. ജീവൻ രക്ഷിച്ചതിനും പ്രത്യാശ പുനഃസ്ഥാപിച്ചതിനും നന്ദി. രാജ്യത്തിന് അഭിമാനം. ജയ് ഹിന്ദ്”, -മമ്മൂട്ടി കുറിച്ചു.

സൈന്യത്തിന് പിന്തുണയുമായി മോഹന്‍ലാലും എത്തി. ഓപ്പറേഷൻ സിന്ദൂര്‍ എന്ന് കുറിച്ചിരിക്കുന്ന കാര്‍ഡ് മോഹന്‍ലാല്‍ ഫെയ്സ്ബുക്ക് കവര്‍ ഫോട്ടോ ആക്കിയിട്ടുണ്ട്. നിരവധി സിനിമാ പ്രവര്‍ത്തകര്‍ ഒപ്പറേഷന്‍ സിന്ദൂറില്‍ പ്രതികരിച്ചും ഇന്ത്യന്‍ ആര്‍മിയെ പ്രശംസിച്ചും രംഗത്ത് എത്തുന്നുണ്ട്

അതേസമയം തിരിച്ചടി നല്‍കിയതിന് പിന്നാലെ ഇന്ത്യന്‍ സൈന്യത്തിന്റെ ‘നീതി നടപ്പാക്കി, ജയ്ഹിന്ദ്’… എന്നാണ് സൈന്യം എക്സില്‍ കുറിച്ചത്. ‘തിരിച്ചടിക്കാന്‍ തയ്യാര്‍ ജയിക്കാന്‍ പരിശീലിച്ചവര്‍’ എന്ന തലക്കെട്ടോടെ മറ്റൊരു വിഡിയോയും സൈന്യം പങ്ക് വെച്ചിരുന്നു

Related Articles

Back to top button