കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ കായംകുളം സ്വദേശി പിടിയിൽ.. കൈവശം ഉണ്ടായിരുന്നത്….
മലയാളി യുവാവ് കോയമ്പത്തൂരിൽ പിടിയിൽ.കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പിടിയിലായത്. 150 ഗ്രാം മെത്തംഫെറ്റാമിനുമായിട്ടാണ് യുവാവ് പിടിയിലായത്.കായംകുളം പുള്ളിക്കണക്ക് കവി കൃഷ്ണപുരം സ്വദേശി എസ്. മുഹമ്മദ് സിനാൻ (19) ആണ് പിടിയിലായത്. ആലപ്പുഴയിൽ ഒന്നാംവർഷ എൻജിനീയറിങ് വിദ്യാർഥിയാണ് 19കാരൻ. ബെംഗളൂരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്സിലെ പരിശോധനയിൽ ആണ് ഇയാൾ പിടിയിലായത്.
കോയമ്പത്തൂർ ജംക് ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ ട്രെയിനിന്റെ അവസാന ജനറൽ കോച്ചിലാണ് ആർപിഎഫ് ഇൻസ്‌പെക്ടർ സി. ഗിരീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് രാസ ലഹരിയടങ്ങിയ പൊതി കണ്ടെത്തിയത്.തുടർന്ന് സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയ പ്രതിയെ ചോദ്യം ചെയ്തതിനിടെ ഇയാൾ ഓടി രക്ഷപ്പെട്ടു. പിന്നീട് കേരളത്തിലേക്കുള്ള മറ്റൊരു ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് വീണ്ടും സിനാൻ കുടുങ്ങിയത്. ആർപിഎഫ്, തമിഴ്നാട് പിഇഡബ്ല്യൂമായി ചേർന്നാണ് തിരച്ചിൽ നടത്തിയത്. കൂടെ മറ്റൊരാൾ കൂടി ഉണ്ടായിരുന്നതായി സംശയമുണ്ട്. രക്ഷപ്പെട്ട ഇയാളെ തിരയുന്നുണ്ട്.