വീണ്ടും യുദ്ധമുഖത്ത് എത്തിക്കാന്‍ നീക്കം.. സഹായാഭ്യര്‍ത്ഥനയുമായി റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട മലയാളി….

തന്നെ വീണ്ടും യുദ്ധമുഖത്ത് എത്തിക്കാന്‍ നീക്കമെന്ന് റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട മലയാളി യുവാവ്. യുദ്ധത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശി ജെയിന്‍ കുര്യനാണ് സര്‍ക്കാറുകളോട് സഹായാഭ്യര്‍ത്ഥനയുമായി വീണ്ടും എത്തിയത്. ജനുവരി ഏഴിന് ഡ്രോണ്‍ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ ജെയിന്‍ മൂന്ന് മാസമാണ് ആശുപത്രിയില്‍ കഴിഞ്ഞത്.

പരുക്ക് ഭേദമായതോടെ വീണ്ടും പട്ടാള ക്യാമ്പിലേക്ക് തന്നെ തിരികെ കൊണ്ടുപോകാന്‍ നീക്കം നടക്കുന്നതായി ജെയിന്‍ പറയുന്നു. റഷ്യന്‍ ആര്‍മിയുമായുള്ള കരാര്‍ ഏപ്രിലില്‍ അവസാനിച്ചെങ്കിലും തന്റെ സമ്മതം കൂടാതെ യുദ്ധമുഖത്തേക്ക് തിരികെ എത്തിക്കാന്‍ നീക്കം നടക്കുന്നുവെന്നും യുവാവ്പറഞ്ഞു.മോചനത്തിനായി സഹായിക്കണമെന്നും പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടണമെന്നുമാണ് ജെയിനിന്റെ ആവശ്യം.

Related Articles

Back to top button