വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽ കണ്ടെത്തിയ മലയാളി മരിച്ചു

ഡൽഹിയിൽ വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽ കണ്ടെത്തിയ കോട്ടയം സ്വദേശി മരിച്ചു. പുന്നത്തുറ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് സോമശേഖരൻ നായരാണ് ചികിത്സയിലിരിക്കെ മരിച്ചത്. ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. തിങ്കളാഴ്ച്ച വൈകുന്നേരം ഇന്ത്യാ ഗേറ്റ് പരിസരത്താണ് സോമശേഖരനെ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിലാണ് വിഷം ഉള്ളിൽച്ചെന്നതായി കണ്ടെത്തിയത്.

Related Articles

Back to top button