ജോലിക്കു പോകുന്നതിനിടെ വാഹനാപകടം..കൊല്ലം സ്വദേശിയായ യുവതിക്ക് കുവൈറ്റിൽ ദാരുണാന്ത്യം…
കുവൈത്തിൽ വാഹനാപകടത്തിൽ കൈതക്കോട് സ്വദേശിനി മരിച്ചു. കൈതക്കോട് വേലംപൊയ്ക മിഥുൻ ഭവനത്തിൽ ജയകുമാരി (51)യാണ് മരിച്ചത്.ഹോം നഴ്സായി ജോലി ചെയ്യുകയായിരുന്നു.ജോലിക്കു പോകാനായി ടാക്സിയിൽ സഞ്ചരിക്കുമ്പോൾ രാവിലെ പതിനൊന്നരയോടെ കുവൈത്തിലെ ഫർവാനിയയിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്ത് അബ്ബാസിയ നിർവാഹക സമിതിയംഗമായ ജയകുമാരി കുവൈത്തിൽ തന്നെ ജോലി ജോലി ചെയ്യുന്ന സഹോദരിയോടൊപ്പം ആയിരുന്നു താമസം.