കൊള്ളപ്പലിശക്ക് പണം നൽകും.. പണം നൽകിയില്ലേൽ മോർഫ് ചെയ്ത ചിത്രങ്ങൾ.. മലയാളി പിടിയിൽ….

465 കോടി രൂപയുടെ ഓൺലൈൻ വായ്പത്തട്ടിപ്പ് കേസിൽ യുവാവ് പിടിയിൽ.മലപ്പുറം സ്വദേശി മുഹമ്മദ് ഷെരീഫിനെ (42)യാണ് പുതുച്ചേരി പൊലീസിന്റെ സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തത് .പലിശസഹിതം വായ്പ തിരിച്ചടച്ചിട്ടും കൂടുതൽ തുക ആവശ്യപ്പെട്ടെന്നും മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമുള്ള യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.തട്ടിപ്പിലൂടെ ലഭിച്ച തുക ഉപയോഗിച്ച് സ്വന്തമാക്കിയ 331 കോടിയുടെ സ്വത്തുക്കൾ ഇ.ഡി മരവിപ്പിച്ചു. ബാക്കി തുക പ്രതി ക്രിപ്റ്റോ കറൻസിയായി വിദേശത്തേക്ക് അയച്ചതായും കണ്ടെത്തിയിട്ടുണ്ട്.

ഷെരീഫിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ 2 പേരെ കൂടി പിടികൂടിയിട്ടുണ്ട്. ഇൻസ്റ്റന്റ് വായ്പ എന്ന പേരിൽ പലിശയ്ക്ക് പണം നൽകുകയും പിന്നീട് ഭീഷണിപ്പെടുത്തി അധിക തുക തിരിച്ചടപ്പിക്കുകയുമാണ് സംഘത്തിന്റെ രീതിയെന്ന് പൊലീസ് പറയുന്നു.

Related Articles

Back to top button