എയർ ഹോസ്റ്റസായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡനത്തിനിരയാക്കി….ആലപ്പുഴ സ്വ​ദേശിയായ പ്രവാസി വ്യവസായിക്കെതിരെ കേസ്…..

ആലപ്പുഴ: എയർ ഹോസ്റ്റസായ യുവതിയെ വിവാഹവാഗ്ദാനം നൽകി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ ആലപ്പുഴ സ്വ​ദേശിയായ പ്രവാസി വ്യവസായിക്കെതിരെ കേസെടുത്തു. പഞ്ചായത്ത് ആറാം വാർഡ് പുത്തൻപറമ്പിൽ ജാരിസ് മേത്തർ (45) ക്കെതിരേയാണു കേസ് രജിസ്റ്റർ ചെയ്തത്. കാസർകോട് സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. വിവാ​ഹ​ വാ​ഗ്ദാനം നൽകി ലൈം​ഗികബന്ധത്തിലേർപ്പെട്ട ശേഷം വഞ്ചിച്ചെന്നാണ് എയർഹോസ്റ്റസിന്റെ പരാതിയുള്ളത്.

സംഭവം സംബന്ധിച്ച് പോലീസ് പറയുന്നത്:

വിമാനയാത്രയ്ക്കിടെ എയർ ഹോസ്റ്റസുമായി പരിചയപ്പെട്ട ജാരിസ് മേത്തർ പിന്നീട് ഇവരുമായി പ്രണയത്തിലായി. വിവാഹമോചിതയായ യുവതിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകിയ ശേഷം ഇവരെ ലൈംഗികബന്ധത്തിലേർപ്പെടുകയായിരുന്നു. എന്നാൽ, ഇയാൾ പിന്നീട് വിവാ​ഹ വാ​ഗ്ദാനത്തിൽ നിന്നും പിന്മാറി.

ജോലിയുമായി ബന്ധപ്പെട്ട് കാലടിയിലാണ് യുവതി താമസിക്കുന്നത്. വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായതോടെ യുവതി ജാരിസിനെതിരേ കാലടി പോലീസിലും പിന്നീട് മണ്ണഞ്ചേരി പോലീസിനും പരാതി നൽകുകയായിരുന്നു. ജാരിസ് മേത്തറും വിവാഹിതനാണ്.

Related Articles

Back to top button