രാജ്യം ആദരിക്കുക എന്നതിനേക്കാൾ വലിയൊരു ആദരമില്ല; പദ്മഭൂഷൺ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി മമ്മൂട്ടി

രാജ്യം ആദരിക്കുക എന്നതിനേക്കാൾ വലിയൊരു ആദരമില്ലെന്ന് നടൻ മമ്മൂട്ടി. പദ്മഭൂഷൺ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു. പദ്മഭൂഷൺ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വീകരിക്കാനാണ് മമ്മൂട്ടി തിരുവനന്തപുരത്തെത്തിയത്. മമ്മൂട്ടിയെ കൂടാതെ വെള്ളാപ്പള്ളി നടേശനും പദ്മഭൂഷൺ ലഭിച്ചിട്ടുണ്ട്. അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദൻ, ജസ്റ്റിസ് കെ.ടി. തോമസ്, ജന്മഭൂമി സ്ഥാപക പത്രാധിപർ പി. നാരായണൻ എന്നിവരാണ് പദ്മവിഭൂഷൺ നേടിയ മലയാളികൾ.

Related Articles

Back to top button