‘അമ്മ’യുടെ 31-ാം ജനറൽ ബോഡി നാളെ..നിര്‍ണായക തീരുമാനങ്ങളുണ്ടാകുമോ?..

മലയാള സിനിമയുടെ താരസംഘടനയായ ‘അമ്മ’യുടെ 31-ാം ജനറൽ ബോഡി നാളെ(ജൂണ്‍ 22) ചേരും. കെച്ചിയിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ നാളെ രാവിലെ പത്ത് മണിക്കാണ് യോഗം നടക്കുക. സിനിമാ സെറ്റുകളിലും അവരുടെ താമസ സ്ഥലത്തും ലഹരി ഉപയോഗം വിലക്കിക്കൊണ്ടുള്ള കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ കത്ത് നാളെ ചേരുന്ന അമ്മയുടെ ജനറൽ ബോഡിയിൽ ചർച്ച ചെയ്യും.

മമ്മൂട്ടി ഒഴികെയുള്ള മറ്റ് താരങ്ങളെല്ലാം ജനറൽ ബോഡിയിൽ പങ്കെടുക്കും. മോഹൻലാലും, സുരേഷ് ഗോപിയും യോഗത്തിൻ്റെ ഭാഗമാകും. ലഹരിക്കെതിരെയുള്ള ബോധവൽക്കരണവുമായി നർക്കോട്ടിക് സൽ ഉദ്യോഗസ്ഥർ മീറ്റിംഗിൽ പങ്കെടുക്കും. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് ലേബർ കമ്മീഷൻ അംഗങ്ങളും മീറ്റിങ്ങിന് എത്തും. മോഹൻലാൽ തന്നെ അമ്മയുടെ പ്രസിഡന്റ് ആയി തുടരും. അഡ്ഹോക്ക് കമ്മിറ്റിയായി മാറ്റിയ കഴിഞ്ഞ എക്‌സിക്യൂട്ടീവ് തന്നെ വീണ്ടും തൽസ്ഥാനത്തു തുടരും. സംഘടനയിൽ മുൻപുണ്ടായിരുന്ന ചില പ്രതിസന്ധികളെ തുടർന്ന് എക്സിക്യൂട്ടീവിന്റെ ഭാഗമായിരുന്നവരെ അഡ്ഹോക്ക് കമ്മിറ്റിയിലേക്ക് മാറ്റിയിരുന്നു. നിലവിൽ അഡ്ഹോക്ക് കമ്മിറ്റിയുടെ കീഴിലാണ് സംഘടന പ്രവർത്തിക്കുന്നത്

Related Articles

Back to top button