‘അയാൾ ഉമ്മ തരുമോ എന്ന് ചോദിച്ചു’.. ട്രെയിൻ യാത്രക്കിടയിലെ ദുരനുഭവം പങ്ക്‌വെച്ച് മാളവിക…

സിനിമകളുടെ തിരക്കുകളിലാണ് നടി മാളവിക മോഹനൻ ഇപ്പോൾ. മോഹൻലാൽ – സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവം, സർദാർ 2, രാജാസാബ് തുടങ്ങി നിരവധി സിനിമകളാണ് മാളവികയുടേതായി ഈ വർഷം ഒരുങ്ങുന്നത്.

ഇപ്പോഴിതാ മുംബൈയിൽ വച്ച് ഒരു ട്രെയിൻ യാത്രക്കിടെയുണ്ടായ ദുരനുഭവം പങ്കുവച്ചിരിക്കുകയാണ് മാളവിക. ലോക്കൽ ട്രെയിനിൽ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യവേ ഒരാൾ മോശമായി പെരുമാറുകയായിരുന്നുവെന്നാണ് മാളവികയുടെ വെളിപ്പെടുത്തൽ. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മാളവിക ഇക്കാര്യം തുറന്നു പറഞ്ഞത്.

19-20 വയസ്സുള്ളപ്പോൾ, രാത്രി 9:30-ന് രണ്ട് സുഹൃത്തുക്കൾക്കൊപ്പം മുംബൈയിലെ ഒരു ഫസ്റ്റ് ക്ലാസ് ട്രെയിൻ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യുകയാണ്. കംപാര്‍ട്ട്‌മെന്റില്‍ ഞങ്ങള്‍ മൂന്ന് പേരെല്ലാതെ വേറെ ആരുമുണ്ടായിരുന്നില്ല. ഞങ്ങള്‍ വിന്‍ഡോ ഗ്രില്ലിന് അരികിലായിട്ടാണ് ഇരുന്നത്. മൂന്ന് പെണ്‍കുട്ടികളെ കണ്ടതും ഒരാള്‍ പതിയെ അങ്ങോട്ട് നടന്ന് വന്നു. എന്നിട്ട് അയാള്‍ മുഖം ഗ്രില്ലില്‍വെച്ച് ഒരു ഉമ്മ തരുമോ എന്ന് ചോദിച്ചു. ഞങ്ങള്‍ മൂന്ന് പേരും മരവിച്ചിരുന്നുപോയി’ താരം പറഞ്ഞു.

Related Articles

Back to top button