പൊന്നാനിയിലും, മാറഞ്ചേരിയിലും തെരുവ് നായ ആക്രമണം; 20-ലധികം പേർക്ക് കടിയേറ്റു

പൊന്നാനിയിലും മലപ്പുറം മാറഞ്ചേരിയിലും തെരുവ് നായ അക്രമാസക്തമായ ആക്രമണം അഴിച്ചുവിട്ടു. ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി പേർക്ക് കടിയേറ്റു. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായാണ് തെരുവ് നായ ആക്രമണം ഉണ്ടായത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 20-ലധികം പേർക്ക് കടിയേറ്റതായാണ് വിവരം. ഇരകളെ ഉടൻ ആശുപത്രികളിലേക്ക് മാറ്റേണ്ടി വന്നു. ആഴത്തിലുള്ള പരിക്കുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പൊന്നാനിയില്‍ ചൊവ്വാഴ്ച മൂന്നുപേരെ ആക്രമിച്ച തെരുവുനായ് ബുധനാഴ്ച കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 13 പേരെ കടിച്ചു. തിരക്കേറിയ ചമ്രവട്ടം ജങ്ഷന്‍, കുണ്ടുകടവ് ജങ്ഷന്‍ എന്നിവിടങ്ങളിലാണ് തെരുവു നായ പ്രദേശവാസികളെ ഓടിച്ചിട്ട് കടിച്ചത്. ചൊവ്വാഴ്ച പൊന്നാനി സ്വദേശികളായ അംറ (8), ഹസിന (42), ജുബൈരിയ (31) എന്നിവര്‍ക്കാണ് തെരുവുനായുടെ അക്രമത്തില്‍ പരിക്കേറ്റത്.

ബുധനാഴ്ച രാവിലെ ജുവൈരിയ (44), ഇന്ദിര (48), ഹല്‍ഖ (23), നിഷ (53), ഷാജിത (34), റിസ്വാന (22), ബദറുന്നിസ (48), ഭാസ്‌കരന്‍ (63), അഷിത (32), ശ്രീജിത്ത് (32), ശാന്ത (61) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. പേവിഷ ബാധയുള്ള തെരുവുനായയാണ് പൊതുജനങ്ങളെ കടിച്ച് പരിക്കേല്‍പ്പിച്ചത്.

രാവിലെ മുതല്‍ തെരുവുനായുടെ പരാക്രമം ആരംഭിച്ചതോടെ നഗരസഭ ഭരണസമിതി അംഗങ്ങളും ഹെല്‍ത്ത് വിഭാഗവും കണ്ടിജന്റ് ജീവനക്കാരും തെരുവുനായയെ പിടികൂടാനായി രംഗത്തിറങ്ങി. ഉച്ചയോടെ മലപ്പുറത്ത്നിന്ന് ഡോഗ് ക്യാച്ചര്‍മാരും രംഗത്തെത്തി. തുടര്‍ന്ന് വൈകുന്നേരത്തോടെ നൈതല്ലൂര്‍ റോയല്‍ സ്‌കൂളിന് സമീപം വെച്ച് തെരുവുനായെ പിടികുടി വെറ്ററിനറി ആശുപത്രിയില്‍ എത്തിച്ചു. മാറഞ്ചേരി താമല ശ്ശേരി അമ്പാരത്ത് ഷെമീറിന്റെ മൂന്നര വയസ്സുള്ള മകള്‍ സംമ്‌റക്കാ ണ് നായുടെ ആക്രമണത്തില്‍ ഗു രുതരമായി പരിക്കേറ്റത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിലാണ് നായയുടെ ആക്രമണമുണ്ടായത്.

Related Articles

Back to top button