സ്കൂൾ ബസ് കടയിലേക്ക് ഇടിച്ചു കയറി അപകടം.. ഒരു മരണം, വിദ്യാർത്ഥികളടക്കം 12 പേർക്ക് പരിക്ക്…
എടപ്പാൾ കണ്ടനക്കത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കടയിലുണ്ടായിരുന്ന വിജയൻ എന്നയാളാണ് മരിച്ചത്. വിദ്യാർത്ഥികളടക്കം പന്ത്രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരു വിദ്യാർത്ഥിയുടെ നില ഗുരുതരമാണ്. പരിക്കേറ്റ വിജയനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് മരണം സംഭവിച്ചത്. ദാറുൽ ഹുദായ സ്കൂൾ ബസ്സാണ് നിയന്ത്രണം വിട്ട് ഇടിച്ചത്. 10 പേരുടെ പരിക്ക് ഗുരുതരമല്ല.