ഒന്നിന് പുറകെ ഒന്നായി വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം.. നിരവധി പേർക്ക് പരിക്ക്… ഒരാൾക്ക്…

വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ലോറിയും ഓട്ടോറിക്ഷയും വാനുമാണ് അപകടത്തിൽപ്പെട്ടത്. സിമന്റ്‌ കയറ്റി വന്ന ലോറിയുടെ നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്. മലപ്പുറം പാണ്ടിക്കാട് ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.

അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു. ലോറിക്കടിയിൽപെട്ട് ഓട്ടോറിക്ഷ പൂർണമായും തകർന്നു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

Related Articles

Back to top button