ഡൽഹിയിൽ നിന്ന് പുതിയ കാർ വാങ്ങി നാട്ടിലേക്ക് യാത്ര.. എന്നാൽ കാത്തിരുന്നത്… മലയാളി യുവാവിന് ഉത്തർ പ്രദേശിൽ ദാരുണാന്ത്യം….
ഡൽഹിയിൽ നിന്ന് പുതിയ കാർ വാങ്ങി നാട്ടിലേക്കുള്ള യാത്രക്കിടെ വാഹനാപകടം.മലപ്പുറം പൂക്കോട്ടുംപാടം സ്വദേശി മരിച്ചു. ഉത്തർപ്രദേശിലെ ജാൻസിയിലാണ് അപകടം ഉണ്ടായത്.ചുള്ളിയോട് കാരക്കുളം സ്വദേശി ദീപുവാണ് (35) മരിച്ചത്. ഡൽഹിയിൽ നിന്നും വാങ്ങിയ കാറിൽ നാട്ടിലേക്കുള്ള മടക്കയാത്രയിലായിരുന്നു മരണം.

അതേസമയം ഇരുചക്ര വാഹനവും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൊല്ലത്ത് ഒരാൾക്ക് ദാരുണാന്ത്യം. കൊല്ലം പരവൂർ പാരിപ്പള്ളി റോഡിലാണ് ദാരുണ അപകടം നടന്നത്. കൊല്ലം ചിറക്കര സ്വദേശി ഷാജി (57) ആണ് മരിച്ചത്. മുക്കട ജംഗ്ഷനിലാണ് ഇന്ന് വൈകിട്ട് അപകടം ഉണ്ടായത്.




