താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവം.. ഒന്നും വിട്ട് പറയാതെ വിദ്യാർത്ഥിനികൾ.. പൊലീസ് സംഘം മുംബൈയിലേക്ക്….

താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ അന്വേഷണം തുട‍ർന്ന് പൊലീസ്. തുടരന്വേഷണത്തിനായി പൊലീസ് സംഘം വീണ്ടും മുംബൈയിലേക്ക് പോകാനാണ് തീരുമാനം. കുട്ടികൾ സന്ദർശിച്ച മുംബൈയിലെ ബ്യൂട്ടിപാർലർ കേന്ദ്രീകരിച്ച് അന്വേഷണം നടക്കും. മുംബൈയിൽ പ്രാദേശികമായി ആരെങ്കിലും കുട്ടികളെ സഹായിച്ചു എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കും. പെണ്‍കുട്ടികളെ നാട്ടിലെത്തിച്ചതിന് ശേഷമാണ് പൊലീസിൻ്റെ നീക്കം.ഇപ്പോഴും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേന്ദ്രത്തില്‍ തുടരുന്ന പെണ്‍കുട്ടികളെ ഞായറാഴ്ച തിരൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാക്കി രഹസ്യമൊഴിയെടുത്തിരുന്നു.

കുട്ടികൾ കൂടുതൽ കാര്യങ്ങൾ സംസാരിക്കാത്തത് വിവരങ്ങൾ വ്യക്തമാക്കുന്നതിൽ തടസ്സമാകുന്നുണ്ട് .മുംബൈ യാത്രയിൽ കുട്ടികളുടെ കൈവശമുണ്ടായിരുന്ന പണത്തിന്റെ ഉറവിടത്തെ കുറിച്ച് ഇതുവരെയും വ്യക്തത ഒന്നും തന്നെ വന്നിട്ടില്ല .രക്ഷിതാക്കളിൽ നിന്ന് വിട്ടു നിൽക്കേണ്ടി വരുന്നതിൽ എന്തെങ്കിലും പ്രയാസമോ പരിഭ്രമമോ കുട്ടികൾക്കില്ല .കുട്ടികളെ രക്ഷിതാക്കൾക്ക് വിട്ടു നൽകുന്നതിന് മുമ്പായി രക്ഷിതാക്കൾക്ക് കൂടെ കൗൺസിലിംഗ് നടത്താനാണ് ഇപ്പോൾ തീരുമാനം.

അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അക്ബർ റഹീമിനെ ഇരുപത്തിയൊന്ന് ദിവസം റിമാൻഡ് ചെയ്ത് തിരൂർ സബ്ജെയിലിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലേക്ക് ഉടൻ വാങ്ങേണ്ടതില്ല എന്നാണ് തീരുമാനം.

Related Articles

Back to top button