ഒലിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ.. മഞ്ഞളാം ചോലയിൽ കുടുങ്ങിയത് പത്തോളം പേർ…

വനമേഖലയിൽ അപ്രതീക്ഷിതമായി എത്തിയ കനത്ത മഴയെത്തുടർന്ന് ഒലിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ. മഞ്ഞളാം ചോലയിൽ കുടുങ്ങിയത് പത്തോളം പേർ. ചോല കടക്കാനാവാതെ കുടുങ്ങിയ ഇവരെ അഗ്നിശമനസേന എത്തിയാണ് രക്ഷപ്പെടുത്തിയത്. വിനോദ സഞ്ചാരികളാണ് ചോലയിൽ കുടുങ്ങിയത്.

വിനോദ സഞ്ചാര കേന്ദ്രങ്ങൾ കാണാനെത്തിയവരാണു ചോല കടക്കാനാവാതെ കുടുങ്ങിയത്. ഞായർ ഉച്ചകഴിഞ്ഞ് 3 മണിക്കാണു മഴ തുടങ്ങിയത്. രാത്രി 9 മണി വരെ മഴ തുടർന്നു. എന്നാൽ 2 കിലോമീറ്റർ ദൂരത്തുള്ള ചേരി മാമ്പറ്റ പ്രദേശങ്ങളിൽ മഴയുണ്ടായില്ല.

അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related Articles

Back to top button