മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസില്‍ നിന്നും കോടികളുടെ സ്വർണം കവർന്ന സംഭവം..പ്രതികൾ പിടിയിൽ…
മലപ്പുറം: എടപ്പാളില്‍ കെഎസ്ആര്‍ടിസി ബസില്‍ നടന്ന സ്വര്‍ണക്കവര്‍ച്ചയിലെ പ്രതികള്‍ പിടിയില്‍.പള്ളുരുത്തി സ്വദേശികളായ നിസാർ, നൗഫൽ, കോഴിക്കോട് സ്വദേശിയായ ബാബു എന്നിവരെയാണ് അന്വേഷണസംഘം പിടികൂടിയത്.ബസ്സില്‍ കയറി ആഭരണങ്ങളും പേഴ്സും അടക്കമുള്ളവ മോഷണം നടത്തുന്ന സ്ഥിരം മോഷണ സംഘമാണ് പിടിയിലായവര്‍ എന്നാണ് വിവരം.
തൃശൂര്‍ സ്വദേശി ജിബിന്റെ ബാഗില്‍ നിന്ന് ഒരു കോടി രൂപയുടെ സ്വര്‍ണമാണ് പ്രതികള്‍ കവര്‍ന്നത്.ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു കവര്‍ച്ച. തിരൂരിലുള്ള ജ്വല്ലറിയില്‍ മോഡല്‍ കാണിക്കുന്നതിനായി തൃശൂര്‍ സ്വദേശികളായ ജ്വല്ലറി ഉടമകള്‍ ജിബിയുടെ കൈവശം കൊടുത്തുവിട്ട സ്വര്‍ണ്ണാഭരണങ്ങള്‍ കുറ്റിപ്പറത്ത് നിന്ന് തൃശ്ശൂരിലേക്കുള്ള യാത്രക്കിടെ ബാഗില്‍ നിന്ന് മോഷ്ടിക്കുകയായിരുന്നു.എടപ്പാളിലെത്തിയപ്പോള്‍ ബാഗ് തുറന്നുകിടക്കുന്നതു കണ്ടു. പിന്നാലെ ബാഗ് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ടത് അറിഞ്ഞത്.




