രാത്രി റോഡരികിൽ മാലിന്യം തള്ളി നൈസായിട്ട് പോയി, പക്ഷേ ചാക്കിനുള്ളിലെ ‘തെളിവ്’ മറന്നു!

മലപ്പുറത്ത് റോഡ് സൈഡിൽ മാലിന്യങ്ങൾ കൊണ്ടുവന്ന് തള്ളിയ കൂൾബാർ ഉടമക്ക് 10,000 രൂപ പിഴ ചുമത്തി. അച്ചനമ്പലം – വേങ്ങര റോഡിൽ പൂച്ചോലമാട് – നൊട്ടപ്പുറം ഇറക്കത്തിൽ മാലിന്യങ്ങൾ കൊണ്ടുവന്ന് തള്ളിയ കൂൾബാർ ഉടമക്കാണ് പണി കിട്ടിയത്. കോട്ടക്കലിലെ കൂൾബാർ ഉടമയെ വിളിച്ചുവരുത്തി കണ്ണമംഗലം ഗ്രാമപഞ്ചായത്ത് അധികൃതർ പിഴ ഈടാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പൂച്ചോലമാട്ടിൽനിന്ന് വേങ്ങര അങ്ങാടിയിലേക്ക് വരുന്ന വെട്ടുതോട് നൊട്ടപ്പുറം ഇറക്കത്തിൽ മൂന്നിടത്തായി ചാക്കുകളിലാക്കി പ്ലാസ്റ്റിക്ക് അടക്കം മാലിന്യം കൊണ്ടുവന്ന് തള്ളിയത്.

Related Articles

Back to top button