നിയന്ത്രണം വിട്ട ലോറി വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടം; ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരി മരിച്ചു

മലപ്പുറത്ത് നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരി മരിച്ചു. മലപ്പുറം ചിനക്കൽ സ്വദേശി ഷാനവാസിൻ്റെ മകൾ 9 വയസ്സുകാരിയായ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കൽ പുത്തൂരിൽ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റിരുന്നു.

രാവിലെ ഏഴരയോടെ, പുത്തൂർ ജം​ഗ്ഷനിലാണ് ബ്രേക്ക് നഷ്ടപ്പെട്ട ലോറിയ്ക്ക് പൂത്തൂർ റൗണ്ട് എബൗട്ടിന് മുന്നെയുള്ള ഇറക്കത്തിൽ വെച്ചാണ് ബ്രേക്ക് നഷ്ടമായത്. ആദ്യം ബൈക്കിലും പിന്നാലെ രണ്ട് കാറുകളിലും ഇടിച്ച ലോറി, സമീപത്തെ ട്രാൻസ്ഫോർമറിൽ ഇടിച്ചാണ് നിന്നത്.

Related Articles

Back to top button