ഇടപാടുകാരില്‍ നിന്നും വാങ്ങുന്നത് 3500.. പെൺകുട്ടികൾക്ക് നൽകുന്നത് 1000.. മലാപ്പറമ്പ് സെക്‌സ് റാക്കറ്റിന് പിന്നില്‍….
മലാപ്പറമ്പില്‍ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത് പെണ്‍വാണിഭം നടത്തിയ സംഘം സ്ത്രീകളെ എത്തിച്ചത് തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്നെന്ന് പൊലീസ്.ഫ്‌ലാറ്റ് ഉടമയായ ഡോക്ടര്‍ക്ക് പ്രതിമാസം 1.15 ലക്ഷം രൂപയാണ് സംഘം വാടക നല്‍കിയിരുന്നത്. രണ്ടു വര്‍ഷം മുന്‍പാണ് ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്തതെങ്കിലും 50 ദിവസം മുന്‍പാണ് സ്ത്രീകളെ എത്തിച്ചു തുടങ്ങിയത്. നടത്തിപ്പുകാരെയും ഫ്‌ലാറ്റില്‍ ആവശ്യക്കാരായി എത്തിയവരെയും സ്ത്രീകളെയും നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്നലെ മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ ഫ്‌ലാറ്റില്‍ പൊലീസ് സംഘം മിന്നല്‍ പരിശോധന നടത്തിയാണ് ഇവരെ പിടികൂടിയത്.നടത്തിപ്പുകാരിയായ ബിന്ദു നേരത്തെയും അനാശാസ്യകേന്ദ്രം നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന ഇടുക്കി കട്ടപ്പന സ്വദേശി അഭിരാമി, പുറ്റേക്കാട് കരുവന്‍തിരുത്തി ഉപേഷ് എന്നിവരെയും പിടിയിലായി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന ഒരു മാസമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു ഫ്‌ലാറ്റ്. ഇന്നലെ അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുകയായിരുന്നു. സംഘത്തിലെ പെണ്‍കുട്ടികള്‍ക്കായി 3500 രൂപയാണ് ഒരു ഇടപാടുകാരനില്‍നിന്ന് വാങ്ങുന്നതെങ്കിലും 1000 രൂപയാണ് പെണ്‍കുട്ടികള്‍ക്ക് നല്‍കിയിരുന്നത്. ശരാശരി 25 ഇടപാടുകാര്‍ ഒരു ദിവസം ഫ്‌ലാറ്റില്‍ എത്തിയിരുന്നു. മറ്റു ജില്ലകളില്‍ ഇവര്‍ക്ക് കേന്ദ്രങ്ങളുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.