‘ഒറ്റപ്പാലത്ത് ശക്തമായ പോരാട്ടം…പാലക്കാട്ട് ശോഭ സുരേന്ദ്രന്‍ ജയിക്കുമെന്ന് മേജർ രവി…

നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്തെ ക്ലൈമാക്സിൽ ഒരുപാട് ട്വിസ്റ്റുകൾ ഉണ്ടായിരിക്കുമെന്ന് ഒറ്റപ്പാലത്തെ ബിജെപി സ്ഥാനാർത്ഥി മേജർ രവി. ഒറ്റപ്പാലത്ത് ശക്തമായ പോരാട്ടം നടക്കുമെന്നും മണ്ഡലത്തിൽ പോസിറ്റീവ് വൈബാണ് അനുഭവപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ അടുത്ത സുഹൃത്തായ രമേഷ് പിഷാരടിക്ക് ആശംസകൾ നേർന്ന മേജർ രവി, പാലക്കാട് മത്സലത്തില്‍ ജയിക്കുന്നത് ശോഭ സുരേന്ദ്രനായിരിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രചരണത്തിന് ചൂടൊന്നും പ്രശ്നമല്ലെന്നും, ചൂടും മഴയും മഞ്ഞും മലയുമൊക്കെ കുറേ കണ്ടിട്ടുണ്ടെന്നും മേജർ രവി പറഞ്ഞു. “ഇറങ്ങിക്കഴിഞ്ഞു, ഇനി കുളിച്ചിട്ടേ കയറൂ” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താര സ്ഥാനാർത്ഥികൾ വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാത്തത് അശ്രദ്ധയാണെന്നും, ഷോർട്ട് കട്ട് വഴി വരുന്നവരോട് തനിക്ക് താത്പര്യമില്ലെന്നും അദ്ദേഹം വിമർശിച്ചു. പ്രവർത്തകരാണ് പാർട്ടിയെ നയിക്കേണ്ടതെന്നും മേജർ രവി കൂട്ടിച്ചേർത്തു.

Related Articles

Back to top button