ആശുപത്രിയിൽ തീപിടുത്തം ഏഴുപേർക്ക് ദാരുണാന്ത്യം.. മരിച്ചവരിൽ മൂന്ന് വയസുകാരനും…
സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഒരു ആൺകുട്ടി ഉൾപ്പെടെ ഏഴു പേർ ദാരുണമായി മരിച്ചു. നൂറിലധികം രോഗികൾ അകത്ത് കുടുങ്ങിക്കിടക്കുകയാണ്, അവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നാലു നില കെട്ടിടമാണ് ആശുപത്രി. രണ്ട് ഫയർ എഞ്ചിനുകൾ വെള്ളമൊഴിച്ച് ആശുപത്രിയിലെ തീ അണച്ചു.തമിഴ്നാട് ഡിണ്ടിഗൽ ജില്ലയിലെആശുപത്രിയിലാണ് സംഭവം.
രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റാൻ സ്വകാര്യ ആംബുലൻസുകൾ ഉൾപ്പെടെ 50ലധികം ആംബുലൻസുകൾ എത്തിയിട്ടുണ്ട്.6 പേർ കൂടി ലിഫ്റ്റിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും നടന്നുവരികയാണ്