വാഹന ഷോറൂമിൽ വൻ തീപിടിത്തം… അപകട കാരണം..

മാവൂരില്‍ വന്‍ തീപിടിത്തം. മാവൂര്‍ പൊലീസ് സ്റ്റേഷന് മുന്നിലുള്ള കെ എം എച്ച് മോട്ടോഴ്‌സ് എന്ന ഇരുചക്ര വാഹന ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തീ നിയന്ത്രണ വിധേയമായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഷോറൂമിന് അകത്തുനിന്നും തീയും പുകയും ഉയരുന്നത് മാവൂര്‍ പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്ന് ഉടമകളെ വിവരമറിയിച്ചെങ്കിലും അപ്പോഴേക്കും ഷോറൂമിന് അകത്തെ വാഹനങ്ങളില്‍ ആകെ തീ പടര്‍ന്നു പിടിച്ചിരുന്നു.

ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ അഞ്ച്മണിയോടെയാണ് തീ നിയന്ത്രണ വിധേയമായത്. ഷോറൂമിനകത്ത് ഉണ്ടായിരുന്ന മുഴുവന്‍ ഇരുചക്ര വാഹനങ്ങളും മറ്റ് സാമഗ്രികളും കത്തി നശിച്ചു.

Related Articles

Back to top button