കെ ആർ നാരായണൻ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വൻ തീപിടിത്തം

കോട്ടയത്തെ കെ ആർ നാരായണൻ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാത്രി 7.30ഓടെയാണ് ഷൂട്ട് ഫ്ളോറിൽ പുക ഉയരുന്നതായി ശ്രദ്ധയിൽ പെട്ടത്. ഉടൻ ഫയർഫോഴ്സിൽ വിവരം അറിയിച്ചു. പാമ്പാടി ഫയർ സ്റ്റേഷനിൽ നിന്നും അഗ്‌നിരക്ഷാ സേന എത്തി തീ അണച്ചു.
പ്രത്യേക ഷീറ്റ് കൊണ്ട് നിർമ്മിച്ച വലിയ ഹാളിനുള്ളിലാണ് ഷൂട്ടിങ് ഫ്ളോർ നിർമ്മിച്ചിരിക്കുന്നത്. വിവിധ തരത്തിലുള്ള കാർഡ് ബോർഡുകളുപയോഗിച്ച് ഷൂട്ടിങ്ങിനായി കാർഡ് ബോർഡുകളുപയോഗിച്ച് കെട്ടിടങ്ങളും, വീടുകളും, റോഡുകളും താല്കാലികമായി നിർമിച്ചിരുന്നു. ഇതിലാണ് തീ പിടുത്തമുണ്ടായത്.


