രാം ചരണ്‍ ചിത്രത്തിന്‍റെ സെറ്റിൽ വാട്ടര്‍ ടാങ്ക് തകര്‍ന്ന് വന്‍ അപകടം.. ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ.. അസിസ്റ്റന്റ് ക്യാമറാമാനടക്കം…

രാം ചരണ്‍ നിർമ്മിക്കുന്ന ‘ദി ഇന്ത്യ ഹൗസ്’ എന്ന ചിത്രത്തിന്റെ സെറ്റിൽ വൻ അപകടം. നായകനായി നിഖിൽ സിദ്ധാർത്ഥ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഒരുക്കിയ കൃത്രിമ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. സെറ്റിൽ പ്രളയം വന്നത് പോലെയായിരുന്നു ഈ സമയത്ത് അവസ്ഥ എന്നാണ് പുറത്തുവന്ന വീഡിയോയില്‍ കാണുന്നത്.

അപകടത്തിൽ അസിസ്റ്റന്റ് ക്യാമറാമാനടക്കം നിരവധി ജോലിക്കാർക്ക് പരിക്കേറ്റു. ഷംഷാബാദിനടുത്ത് കടലിലെ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായാണ് കൂറ്റന്‍ വാട്ടര്‍ ടാങ്ക് സ്ഥാപിച്ചിരുന്നത്. ഇതാണ് ചിത്രീകരണത്തിനിടെ പൊട്ടിയത്.അപകടത്തെ തുടർന്ന് ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. സംഭവത്തിൽ ആര്‍ക്കും സാരമായ പരിക്കില്ലെന്നാണ് വിവരം. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Related Articles

Back to top button