‘സ്നേഹത്തിനും ആശംസകള്‍ക്കും നന്ദി’.. വിവാഹ വാര്‍ത്ത സ്ഥിരീകരിച്ച് മഹുവ മൊയ്ത്ര..
വിവാഹ വാര്‍ത്ത സ്ഥിരീകരിച്ച് ആശംസകള്‍ക്ക് നന്ദി പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര.ഭര്‍ത്താവ് പിനാകി മിശ്രയ്ക്കൊപ്പമുള്ള ചിത്രം എക്സില്‍ പങ്കുവെച്ച് കൊണ്ടാണ് മഹുവ മൊയ്ത്ര വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചത്.
സീനിയര്‍ അഭിഭാഷകനും ബിജു ജനതാദള്‍ (ബിജെഡി) മുന്‍ എംപിയുമാണ് പിനാകി മിശ്ര. ഇരുവരും ചേര്‍ന്ന് വിവാഹത്തിന്റെ ഭാഗമായുള്ള കേക്ക് മുറിക്കുന്ന ചിത്രമാണ് മഹുവ പങ്കുവെച്ചത്. ‘സ്നേഹത്തിനും ആശംസകള്‍ക്കും എല്ലാവര്ക്കും വളരെ നന്ദി’ മഹുവ എക്സില്‍ കുറിച്ചു.ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. മെയ് മൂന്നിനായിരുന്നു വിവാഹം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മഹുവ മൊയ്ത്ര ജര്‍മനിയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞ് പുഞ്ചിരിച്ചുകൊണ്ട് നില്ക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. പിനാകി മിശ്ര സുപ്രീം കോടതിയിലെ അഭിഭാഷകന് കൂടിയാണ്.