‘വാല് തൂങ്ങി നടക്കുന്നവർക്ക് സ്ഥാനം, പാലക്കാട് ജില്ലാ നേതൃത്വത്തോട് പുച്ഛം’..ബിജെപിയിൽ പൊട്ടിത്തെറി..
ബിജെപി പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി അശ്വതി മണികണ്ഠൻ രംഗത്ത്. മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അതൃപ്തിയാണ് പരസ്യമായ പോസ്റ്റിലൂടെ അശ്വതി പ്രകടിപ്പിച്ചത്. ‘പാലക്കാട് ബിജെപിയുടെ ജില്ലാ നേതൃത്വത്തിനോട് പുച്ഛം, വാല് തൂങ്ങി നടക്കുന്നവർക്ക് സ്ഥാനം’ എന്നായിരുന്നു അവരുടെ ഫേസ്ബുക്ക് പോസ്റ്റ്.
പുതിയ മഹിളാ മോർച്ച ജില്ലാ പ്രസിഡന്റായി കവിത മേനോനെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് അശ്വതിയുടെ പ്രതിഷേധം. പാർട്ടിക്കുള്ളിലെ വിഭാഗീയതയും നേതൃത്വത്തിന്റെ തീരുമാനങ്ങളോടുള്ള അതൃപ്തിയുമാണ് ഈ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. പാർട്ടിക്കായി പ്രവർത്തിച്ചവരെ അവഗണിച്ച്, ചില വ്യക്തിപരമായ താൽപ്പര്യങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥാനമാനങ്ങൾ നൽകുന്നുവെന്ന ആരോപണമാണ് ഈ പ്രസ്താവനയിലൂടെ ഉന്നയിക്കുന്നത്.