ആശാ വര്‍ക്കര്‍മാര്‍ക്ക് പിന്തുണ.. ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ചുമായി മഹിളാ കോണ്‍ഗ്രസ്.. ഒടുവിൽ പൊലീസെത്തി….

Mahila congress March to Health Minister Veena George office

ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മന്ത്രി വീണാ ജോര്‍ജിന്റെ വസതിയിലേക്ക് മഹിളാ കോണ്‍ഗ്രസിന്റെ പന്തംകൊളുത്തി പ്രകടനം നടത്തി. മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. വനിതാ കോളേജിന്റെ സമീപത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു.

പ്രവര്‍ത്തകര്‍ പിന്മാറാതെ വന്നതോടെ പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ആരോഗ്യമന്ത്രി രാജിവെയ്ക്കണമെന്നും ആശാ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.ആശ വര്‍ക്കേഴ്‌സിന്റെ സമരത്തിനൊപ്പം കോണ്‍ഗ്രസ് ഉണ്ടാവുമെന്ന് ഇന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ തിരുവനന്തപുരത്ത് പ്രതികരിച്ചിരുന്നു.

Related Articles

Back to top button