മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതില്‍ തര്‍ക്കം.. കാമുകിയെ കൊന്ന് കുഴിയില്‍ തള്ളി യുവാവ്.. അറസ്റ്റിൽ…

കാമുകിയെ കൊന്ന് കുഴിയില്‍ തള്ളിയ കേസില്‍ യുവാവ് അറസ്റ്റില്‍. യുവതിയെ കാണാതായെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ രണ്ടാഴ്ച കൊണ്ട് കേസ് തെളിയിച്ചതായി പൊലീസ് പറഞ്ഞു. ഭക്തി ജിതേന്ദ്ര മയേക്കറുടെ കൊലപാതകത്തില്‍ കാമുകന്‍ ദുര്‍വാസ് ദര്‍ശന്‍ പാട്ടീലാണ് പിടിയിലായത്.മഹാരാഷ്ട്രയിലെ രത്‌നഗിരിയിലാണ് സംഭവം. ഓഗസ്റ്റ് 17നാണ് 26 വയസ്സുള്ള മയേക്കറെ കാണാതായത്. ഒരു സുഹൃത്തിനെ കാണാന്‍ പോകുകയാണെന്ന് പറഞ്ഞാണ് മയേക്കര്‍ വീട്ടില്‍ നിന്നിറങ്ങിയതെന്ന് കുടുംബം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിയത്. മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്ത് നടത്തിയ അന്വേഷണത്തില്‍ ഖണ്ഡാല ഭാഗത്ത് വച്ചാണ് യുവതിയെ അവസാനമായി കണ്ടതെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് സംശയം തോന്നി ദുര്‍വാസ് ദര്‍ശന്‍ പാട്ടീലിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കേസിന്റെ ചുരുളഴിഞ്ഞതെന്നും പൊലീസ് പറയുന്നു.ചോദ്യം ചെയ്യലില്‍, താനാണ് കൊലപാതകിയെന്ന് പ്രതി സമ്മതിച്ചതായും പൊലീസ് പറയുന്നു. മൃതദേഹം അംബ ഘട്ടില്‍ ഉപേക്ഷിച്ചതായും ഇയാള്‍ പറഞ്ഞു. മറ്റൊരു സ്ത്രീയെ താന്‍ വിവാഹം കഴിക്കാന്‍ പോകുന്നതുമായി ബന്ധപ്പെട്ട് ഭക്തി ജിതേന്ദ്ര മയേക്കറുമായി വഴക്കിടാറുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്നും ഇയാള്‍ മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.

Related Articles

Back to top button