കൈവെള്ളയിൽ കുറിപ്പെഴുതി ഡോക്ടർ ജീവനൊടുക്കിയ സംഭവം; സോഫ്റ്റ് വെയർ എഞ്ചിനീയർ പിടിയിൽ, പൊലീസുകാരൻ ഒളിവിൽ

യുവ വനിത ഡോക്ടർ ആത്മഹത്യ ചെയ്ത കേസിൽ സംഭവത്തിൽ ഒരാൾ പിടിയിൽ. 28 കാരിയായ വനിതാ ഡോക്ടറുടെ കൈവെള്ളയിൽ എഴുതിയ ആത്മഹത്യ കുറിപ്പിൽ പേര് പരാമർശിച്ച സോഫ്റ്റ് വെയർ എഞ്ചിനീയർ പ്രശാന്ത് ബങ്കാറിനെയാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡയിൽ വിട്ടു.

പൊലീസ് ഇൻസ്പെക്ടർ ഗോപാൽ ബദ്നെയാണ് ഡോക്ടറുടെ കുറിപ്പിൽ പറയുന്ന മറ്റൊരാൾ. പൊലീസുകാരൻ നാല് തവണ ബലാത്സംഗം ചെയ്‌തെന്നാണ് ആക്ഷേപം. സംഭവം പുറത്തുവന്നതിന് പിന്നാലെ ഇയാളെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. സബ് ഇൻസ്‌പെക്ടർ ഗോപാൽ ബദാനി തന്നെ പലതവണ ബലാത്സംഗം ചെയ്തതായും, സോഫ്റ്റ് വെയർ എഞ്ചിനീയറായ ബങ്കർ തന്നെ മാനസികമായി പീഡിപ്പിച്ചെന്നുമായിരുന്നു 28 കാരി തന്റെ കൈപ്പത്തിയിൽ എഴുതിയ കുറിപ്പിൽ ആരോപിച്ചത്.

മഹാരാഷ്ട്രയിലെ സത്താറ ജില്ലാ ആശുപത്രിയിലെ ഡോക്ടറെയാണ് വ്യാഴാഴ്ച (ഒക്ടോബർ 23) രാത്രി സത്താറ ജില്ലയിലെ ഫാൽട്ടാനിലുള്ള ഒരു ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Related Articles

Back to top button