ദേവേന്ദ്ര ഫഡ്‌നാവിസ് അധികാരത്തിലേറി…. സത്യപ്രതിജ്ഞാ ചടങ്ങിൽ മോദി അടക്കം ….

മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് മൂന്നാം വട്ടവും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെയും എൻസിപി നേതാവ് അജിത് പവാറും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ ജെ പി നന്ദ, അമിത് ഷാ, പ്രമുഖ വ്യവസായി മുകേഷ് അംബാനി, മുൻ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ, ഷാരുഖ് ഖാൻ, സൽമാൻ ഖാൻ അടക്കം ബോളിവുഡ് താരങ്ങളും മുംബൈ ആസാദ് മൈതാനിയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഇവർക്കൊപ്പം എൻഡിഎ ഭരിക്കുന്ന ഒൻപത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചടങ്ങുകളിൽ പങ്കാളികളായി.

Related Articles

Back to top button