66കാരിയുടെ മുഖത്തെ കുരുവിൽ നിന്ന് പുഴുക്കളെ പുറത്തെടുത്തു…

66കാരിയുടെ മുഖത്തെ കുരുവിൽ നിന്ന് ഡിറോഫിലേറിയ ഇനത്തിൽപ്പെട്ട പുഴുക്കളെ പുറത്തെടുത്തു.ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ തൈക്കൽ സ്വദേശിനിയുടെ കണ്ണിനു താഴെയുണ്ടായ കുരുവിൽ നിന്നാണ് പുഴുക്കളെ പുറത്തെടുത്തത്.3.5 സെന്റീമീറ്റർ നീളവും അഞ്ചു മില്ലിമീറ്റർ വണ്ണവുമുള്ള രണ്ടു പുഴുക്കളെയാണ് കണ്ടെത്തിയത്.

അൾട്രാസൗണ്ട് പരിശോധനയ്ക്ക് ശേഷം ആശുപത്രിയിലെ സർജൻ ഡോ. മുഹമ്മദ് മുനീറിന്റെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയയിൽ പുഴുക്കളെയും ചുറ്റുമുള്ള കോശങ്ങളെയും പൂർണമായും നീക്കം ചെയ്തു. തുടർപഠനത്തിനായി ഇവ ഹിസ്റ്റോപാത്തോളജി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.



