64 -കാരന് 52 വർഷം നീണ്ട വയറ് വേദന..ഒടുവിൽ വയറ്റിൽ നിന്നും പുറത്തെടുത്തത് 12 -ാം വയസിൽ വിഴുങ്ങിയ..
64 -കാരന്‍റെ വയറ്റില്‍ നിന്നും 52 വര്‍ഷങ്ങൾക്ക് ശേഷം ടൂത്ത്ബ്രഷ് പുറത്തെടുത്തതെന്ന് റിപ്പോര്‍ട്ട്.കിഴക്കന്‍ ചൈനയിലെ അന്‍ഹുയി പ്രോവിന്‍സിലെ യാങ് എന്ന ചെറുപ്പക്കാരനാണ് 12 -ാം വയസില്‍ ടൂത്ത്ബ്രഷ് വിഴുങ്ങിയെങ്കിലും അത് അച്ഛനോടും അമ്മയോടും പറയാന്‍ ഭയമായിരുന്നെന്നും അതിനാല്‍ അക്കാര്യം താന്‍ അന്ന് ആരോടും പറയാതിരുന്നെന്നും അദ്ദേഹം പിന്നീട് പറഞ്ഞു. വിവരം പുറത്ത് പറയാനുള്ള ഭയം കാരണം ഒളിച്ച് വച്ചു. പിന്നീട് അത് വയറ്റില്‍ വച്ച് സ്വയം നശിച്ച് പോയതായി കരുതി. ഒടുവില്‍ അങ്ങനെയൊന്ന് സംഭവിച്ച കാര്യം തന്നെ അദ്ദേഹം മറന്നു.
ഒടുവില്‍ വയറ് വേദന ശക്തമായപ്പോൾ അദ്ദേഹം ഡോക്ടർമാരെ കാണാന്‍ തീരുമാനിച്ചു. ആദ്യഘട്ടം സാധാരണ മരുന്ന് നല്‍കിയെങ്കിലും വേദന മാറിയില്ല. പിന്നീട് വിശദമായ പരിശോധനയിലാണ് പുറത്ത് നിന്നുള്ള എന്തോ വസ്തു അദ്ദേഹത്തിന്‍റെ വയറ്റിലുള്ളതായി ഡോക്ടർമാര്‍ക്ക് സംശയം തോന്നിയത്. പിന്നീട് 80 മിനിറ്റ് നീണ്ട എന്‍റോസ്കോപിക് സര്‍ജറിയിലൂടെ 17 സെന്‍റീ മീറ്ററുള്ള ഒരു ടൂത്ത്ബ്രഷ് ഡോക്ടര്‍മാര്‍ പുറത്തെടുക്കുകയായിരുന്നു.