സ്വകാര്യ ബസിൽ 13 വയസുകാരന് നേരെ ലൈംഗികാതിക്രമം.. മദ്രസ അധ്യാപകൻ അറസ്റ്റിൽ…
മലപ്പുറത്ത് സ്വകാര്യ ബസിൽ 13 വയസുകാരനെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കിഴിശ്ശേരിയിൽ നിന്നും സ്വകാര്യ ബസിൽ യാത്ര ചെയ്ത 13 വയസ്സുകാരനെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ സ്വദേശി അലി അസ്കർ പുത്തലനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 20 ന് വൈകിട്ട് കിഴിശ്ശേരിയിൽ നിന്നും ബസ് കയറിയ കുട്ടിയെ ബസിലുണ്ടായിരുന്ന പ്രതി തന്റെ അടുത്തിരുത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസാണ് അന്വേഷണം നടക്കുന്നത്