‘ക്ഷേത്ര ഫണ്ടുപയോഗിച്ച് നിർമിക്കുന്ന കോളേജുകളിൽ ജോലി ഹിന്ദുക്കൾക്ക് മാത്രം’…
ക്ഷേത്ര ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച കോളേജുകളിൽ ഹിന്ദുക്കൾക്ക് മാത്രമേ ജോലി നൽകാവൂ എന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്നാട് ദേവസ്വം ചട്ടത്തിൻ്റെ പത്താം വകുപ്പ് പ്രകാരം , അഹിന്ദുക്കളെ ജോലിക്കായി പരിഗണിക്കാൻ പാടില്ലെന്നും ജസ്റ്റിസ് വിവേക് കുമാർ സിംഗ് ഉത്തരവിട്ടു. കപലീശ്വരം കോളേജിലെ അധ്യാപക തസ്തികയിലേക്ക് പരിഗണിക്കാത്തതിനെതിരെ എ.സുഹൈൽ എന്നയാൾ നൽകിയ ഹർജിയിലാണ് ഉത്തരവ്. കപലീശ്വരം കോളേജ് , ക്ഷേത്രത്തിൻ്റെ നിയന്ത്രണത്തിലാണെന്നും കോടതി ചൂണ്ടിക്കാട്ടി.