സിപിഐഎം ഏരിയാ സമ്മേളന ഫണ്ട് വെട്ടിച്ചെന്ന പരാതി…​ബിജെപി നേതാവ് മധു മുല്ലശ്ശേരിക്ക്..

Madhu Mullassery granted anticipatory bail

സിപിഐഎം ഏരിയാ സമ്മേളന ഫണ്ട് വെട്ടിച്ചെന്ന പരാതിയിലെടുത്ത കേസിൽ മധു മുല്ലശ്ശേരിക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. നേരത്തെ കേസിൽ മധുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയിരുന്നു.

സിപിഐഎം പരാതിയിലാണ് മധു മുല്ലശ്ശേരിക്കെതിരെ കേസെടുത്തിയിരിക്കുന്നത്. തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിപിഐഎം മംഗലപുരം ഏരിയാ സമ്മേളനത്തിനായി പിരിച്ച പണം തിരിച്ചു തന്നില്ലെന്നാരോപിച്ച് മംഗലപുരം ഏരിയാ കമ്മിറ്റി ആറ്റിങ്ങല്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു.

തന്നെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു മധു പാർട്ടി വിട്ട് ​ബിജെപിയിൽ ചേർന്നത്. സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചാണ് മധു മുല്ലശ്ശേരി പാര്‍ട്ടിയില്‍ നിന്ന് വിടുകയാണെന്ന് പ്രഖ്യാപിച്ചത്. സംസ്ഥാന നേതൃത്വത്തിലെ പലരേയും സ്വാധീനിച്ചാണ് വി ജോയ് ജില്ലാ സെക്രട്ടറി സ്ഥാനത്തെത്തിയതെന്നും മംഗലപുരത്ത് വലിയ വിഭാഗീയതയാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. പിന്നാലെ മധു മുല്ലശ്ശേരി ബിജെപിയിൽ ചേരുകയായിരുന്നു. ഇതിനെ തുടർന്നാണ് സിപിഐഎം നേതൃത്വം മധു മുല്ലശ്ശേരിക്കെതിരെ പൊലീസിൽ പരാതി നൽകിയത്.

Related Articles

Back to top button