ഞാന്‍ ജീപ്പില്‍ കയറുന്നത് കാമറയില്‍ പകര്‍ത്തിയെന്ന് ആ പൊലീസുകാരന്‍ ഉറപ്പുവരുത്തി.. നേതാവിനെതിരെ പരാതിയില്ല…
കോണ്‍ഗ്രസ് നേതാവുമായി തര്‍ക്കത്തിലേര്‍പ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മാധവ് സുരേഷ്. കോണ്‍ഗ്രസ് നേതാവ് വിനോദ് കൃഷ്ണയ്ക്ക് എതിരെ പരാതിയില്ലെന്ന് പറയുന്ന മാധവ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ആരോപണം ഉന്നയിക്കുന്നത്. തന്നെ പൊലീസ് ജീപ്പില്‍ കയറ്റുന്നത് ക്യാമറയില്‍ പകര്‍ത്തപ്പെടുന്നുണ്ടെന്ന് ഒരു പൊലീസുകാരന്‍ ഉറപ്പു വരുത്തിയെന്നാണ് മാധവ് ആരോപിക്കുന്നത്.
സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു മാധവിന്റെ പ്രതികരണം. തനിക്കും വിനോദ് കൃഷ്ണയ്ക്കും തങ്ങള്‍ക്ക് സംഭവിച്ച തെറ്റുകളെക്കുറിച്ച് ബോധ്യമുണ്ടെന്നും മാധവ് പറയുന്നു.’ വിനോദ് കൃഷ്ണ സാറിനെതിരെ ഒരു പരാതിയുമില്ല. ഞങ്ങള്‍ പരസ്പരം ചെയ്ത തെറ്റുകള്‍ എന്തെന്ന് ഞങ്ങള്‍ക്കറിയാം. എങ്ങനെയാണ് താന്‍ തുടക്കമിട്ടതെന്ന് അദ്ദേഹത്തിന് അറിയാം. നമ്മുടെ പൊലീസ് സേനയിലും മോശം ആളുകളുണ്ട്. അതില്‍ ഒരാള്‍, വിനോദ് സാറിന് പരാതിയില്ലാതിരുന്നിട്ടും, എന്നെ പൊലീസ് ജീപ്പില്‍ കയറ്റുന്നത് കാമറയില്‍ പതിയുണ്ടെന്ന് ഉറപ്പു വരുത്തി. അവിടെയുണ്ടായിരുന്ന ആള്‍ക്കൂട്ടത്തിനും അറിയാം സത്യത്തില്‍ സംഭവിച്ചത് എന്തെന്ന്. സത്യമെന്താണെന്ന് ആരും ഗൗനിക്കുന്നേയില്ല” എന്നാണ് മാധവ് പറയുന്നത്.
മാധ്യമങ്ങള്‍ക്കെതിരേയും മാധവ് സുരേഷ് ആഞ്ഞടിക്കുന്നുണ്ട്. ‘തരിമ്പും വസ്തുതാ പരിശോധനയില്ലാതെയാണ് ഇക്കാര്യങ്ങള്‍ പൊതുജനങ്ങളോട് പറയുന്നതെന്നാണ് മാധവ് പറഞ്ഞത്. ലൈവ് ടിവില്‍ തോന്ന്യാസം വിളിച്ച് പറഞ്ഞ ശേഷം തന്നെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ വിശദീകരണം ചോദിച്ച് വിളിച്ചുവെന്നും മാധവ് പറയുന്നുണ്ട്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. ശാസ്തമംഗലത്തെ കെപിസിസി ഓഫീസിന് സമീപത്തു വച്ചാണ് കോണ്‍ഗ്രസ് നേതാവ് വിനോദ് കൃഷ്ണയും മാധവ് സുരേഷും തമ്മില്‍ തര്‍ക്കമുണ്ടാകുന്നത്. വിനോദിന്റെ വാഹനം മാധവിന്റെ കാറില്‍ തട്ടിയെന്ന് ആരോപിച്ചായിരുന്നു മാധവ് വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടത്.