തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മക്കൗ ഇനത്തില്‍പ്പെട്ട തത്ത പറന്നുപോയി.. നഷ്ടപ്പെട്ടത് ലക്ഷങ്ങൾ വിലയുള്ള തത്ത..

മൃഗശാലയില്‍ നിന്ന് മക്കൗ ഇനത്തില്‍പ്പെട്ട തത്ത പറന്നുപോയി. ഇന്നലെ രാവിലെയോടെയാണ് കൂട്ടില്‍ നിന്ന് കാണാതായത്. ലക്ഷങ്ങള്‍ വിലയുള്ള ഇനത്തില്‍പ്പെട്ട തത്തയ്ക്കായി ഏറെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ഉയരത്തില്‍ പറക്കുന്നവ ആയതിനാല്‍ എളുപ്പത്തിൽ കണ്ടെത്താനാവില്ലെന്നാണ് അധികൃതർ പറയുന്നത്. കൂട്ടില്‍ ആകെ മൂന്ന് എണ്ണമാണ് ഉണ്ടായിരുന്നത്. അതിലൊന്നാണ് പറന്നുപോയത്. തത്തയ്ക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്

Related Articles

Back to top button