തൃശൂരിലെ ലുലുമാള്‍.. നിയമപരമായി നേരിടുമെന്ന് എം എ യൂസഫലി…

തൃശൂര്‍ ലുലു മാള്‍ പദ്ധതിയുടെ പ്രതിസന്ധിയില്‍ നിയമപരമായി മുന്നോട്ടു പോകുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ലുലു ഗ്രൂപ്പ് അതിന്റെ എല്ലാ ബിസിനസ് പ്രവര്‍ത്തനങ്ങളും അത് പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളിലെ നിയമവ്യവസ്ഥകള്‍ക്കനുസൃതമായാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. തൃശൂര്‍ ലുലു മാളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിവാദങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

കുവൈത്തില്‍ ലുലുമാള്‍ ഉദ്ഘാടന വേളയിലാണ് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. നിയമപരമായാണ് എപ്പോഴും പ്രവര്‍ത്തിച്ചിട്ടുള്ളത്. തൃശൂര്‍ പദ്ധതിയിലും അങ്ങനെ തന്നെയാണ്. ജനാധിപത്യ രാജ്യത്ത് ആരെയും ചോദ്യം ചെയ്യാനുള്ള അവകാശമുണ്ട്. നിയമപരമായി എല്ലാ നപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button