ഷാഫിക്കെതിരെ പറഞ്ഞു, പിന്നാലെ ഷഹനാസ് പുറത്ത്.. സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദിച്ചതിന്റെ പേരില്‍ പദവികള്‍ നഷ്ടപ്പെടുന്നതില്‍ സന്തോഷമെന്ന്…

കെപിസിസി സംസ്‌കാര സാഹിതിയുടെ കോഴിക്കോട്ടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് എം എ ഷഹനാസിനെ പുറത്താക്കി. സംസ്‌കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറിയാണ് കോൺഗ്രസ് സഹയാത്രികയായ ഷഹനാസ്. ഇവർ കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിനും ഷാഫി പറമ്പിലിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാട്‌സ് ആപ്പ് ഗ്രൂപ്പിൽനിന്നുള്ള പുറത്താക്കൽ.

അതേസമയം താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും, പദവികള്‍ നഷ്ടപ്പെടുന്നതില്‍ സന്തോഷമേയുള്ളൂ എന്നും ഷഹനാസ് വ്യക്തമാക്കി. കോഴിക്കോട് ഡിസിസി അധ്യക്ഷനെതിരെയും ഷഹനാസ് ആരോപണം ഉന്നയിച്ചു. കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ കാലങ്ങളായി തന്നെ പ്രതിരോധിക്കുന്നതായും, അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പുറത്താക്കല്‍ നടപടിയെന്നും ഷഹനാസ് ആരോപിച്ചു.

Related Articles

Back to top button