എം.എ.ബേബിയുടെ ജനറല്‍ സെക്രട്ടറി പദവി.. എം.വി.ഗോവിന്ദന് അതൃപ്തി….
എം.എ.ബേബി ജനറല്‍ സെക്രട്ടറി പദവിയിലെത്തിയതില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അതൃപ്തിയെന്ന് സൂചന.ജനറല്‍ സെക്രട്ടറിയായി എകെജി സെന്‍ററിലെത്തിയ എം.എ.ബേബിയെ സ്വീകരിക്കാന്‍ എം വി ഗോവിന്ദന്‍ എത്താതിരുന്നതാണ് അതൃപ്തിയെന്ന സൂചന നല്‍കുന്നത്. എന്നാല്‍ എം വി ഗോവിന്ദന്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികൾക്ക് തമിഴ്നാട്ടില്‍ തുടരുകയണെന്നാണ് പാര്‍ട്ടി നേതൃത്തിന്‍റെ വിശദീകരണം.
ഇഎംഎസിന് ശേഷം കേരളത്തിൽനിന്ന് ജനറൽ സെക്രട്ടറി പദവിയിൽ എത്തിയ എം എ ബേബിക്ക് ആവേശകരമായ സ്വീകരണമാണ് എകെജി സെന്ററിൽ നൽകിയത് .എന്നാൽ എം എ ബേബിയെ സ്വീകരിക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എത്താഞ്ഞതാണ് പാർട്ടി നേതാക്കൾക്കിടയിൽ ചർച്ചയായിരിക്കുന്നത് .ബേബി ജനറൽ സെക്രട്ടറി പദവി എത്തിയതിൽ എംവി ഗോവിന്ദന് അതൃപ്തി ഉണ്ട് എന്നാണ് സൂചന. ഇത് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് എകെജി സെന്ററിലെ സ്വീകരണത്തിന് ഗോവിന്ദൻ വിട്ട് നിന്നതെന്നും പാർട്ടിയിലെ ചില നേതാക്കളിൽ നിന്നും വിവരം ലഭിക്കുന്നുണ്ട്.