മുന്നണിയിൽ ചർച്ച ചെയ്യാതെ പിഎം ശ്രീയിൽ ഒപ്പുവെച്ചത് ശരിയായില്ല.. സര്‍ക്കാരിനെ വിമര്‍ശിച്ച് എംഎ ബേബി…

പി എം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവച്ചതിനെ വിമര്‍ശിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ഇടത് മുന്നണിയില്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് പി എം ശ്രീയില്‍ ഒപ്പിട്ട സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് എംഎ ബേബിയുടെ വിമര്‍ശനം. ധാരണാപത്രത്തില്‍ ഒപ്പിടുന്നത് എല്ലാവര്‍ക്കും വ്യക്തത വരുന്ന രീതിയിലാകണമെന്നും എംഎ ബേബി പറഞ്ഞു.

സിപിഐയും സിപിഐഎമ്മും ചേർന്ന് എല്ലാവരും ആഗ്രഹിച്ച ഒരു തീരുമാനമെടുത്തു. സിപിഐ എതിർപ്പറിയിച്ചതിൽ പോസ്റ്റ്‌മോർട്ടം നടത്തേണ്ട കാര്യമില്ല. കേന്ദ്ര കമ്മിറ്റി വിഷയം പരിശോധിക്കില്ല. മന്ത്രിസഭ ഉപസമിതി വിഷയം പരിശോധിക്കുന്നുണ്ട്. മറ്റു പരിശോധനകൾ ആവശ്യമില്ലെന്നും എം എ ബേബി പറഞ്ഞു.

എംഎ ബേബിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മില്‍ നടത്തിയ ചില നിര്‍ണായക കൂടിക്കാഴ്ചയാണ് ധാരണാപത്രം മരവിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് വഴിവച്ചിരുന്നത്. സിപിഐയും സിപിഐഎമ്മും ചേര്‍ന്ന് എല്ലാവരും ആഗ്രഹിച്ച ഒരു തീരുമാനമെടുത്തുവെന്നും സിപിഐ ജനറല്‍ സെക്രട്ടറി എ കെ ജി ഭവനില്‍ വന്ന് കാര്യങ്ങള്‍ സംസാരിച്ചിരുന്നുവെന്നും എംഎ ബേബി പറഞ്ഞു.

Related Articles

Back to top button