കേരളത്തിലേയും ഇന്ത്യയിലേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത നേതാവ്…

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിലേയും ഇന്ത്യയിലേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത വി എസ് വിട്ടു പിരിഞ്ഞുവെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

സഖാവിൻ്റെ വിയോഗത്തില്‍ പാര്‍ട്ടിയും ഇന്ത്യയിലെ ജനങ്ങളും ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു. ആശുപത്രിയിൽ നിന്ന് എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് മൃതദേഹം കൊണ്ടുപോകാനാണ് തീരുമാനം. ഇന്ന് രാത്രി അവിടെ പൊതുദര്‍ശനമുണ്ടാവും. തുടർന്ന് നാളെ ഒൻപത് മണിക്ക് ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം നടക്കും. ഉച്ചയ്ക്ക് ശേഷം നാഷണല്‍ ഹൈവേ വഴി ആലപ്പുഴയിലേക്ക് വിലാപയാത്രയുണ്ടാകും. രാത്രിയോടെ മൃതദേഹം വീട്ടിലെത്തിക്കും. 23ന് വൈകിട്ട് വലിയ ചുടുകാട്ടിൽ സംസ്‌കാരം നടക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Related Articles

Back to top button