‘അനിവാര്യമായ ദുരന്തങ്ങളെ അവർ നേരിടട്ടെ’.. അൻവറിന്റെ UDF പ്രവേശനത്തെ പരിഹസിച്ച് എം സ്വരാജ്…

പിവി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തെ പരിഹസിച്ച് സിപിഐഎം നേതാവ് എം സ്വരാജ്. അനിവാര്യമായ ദുരന്തങ്ങളെ അവർ നേരിടട്ടെ എന്ന് എം സ്വരാജ് പറഞ്ഞു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് സ്ഥാനാർത്ഥി നിർണയം കീറാമുട്ടിയല്ല. ഉപതെരഞ്ഞെടുപ്പിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ മാത്രമല്ല ചർച്ചയാവുകയെന്നും എം സ്വരാജ് പറഞ്ഞു.ഇടതുപക്ഷത്തിന് സ്ഥാനാർത്ഥിയെ കിട്ടാനില്ല എന്നുള്ളത് വലിയ തമാശ. യുഡിഎഫിന്റെ ജാള്യത മറയ്ക്കാനുള്ള ശ്രമം മാത്രമാമെന്ന് എം സ്വരാജ് പറഞ്ഞു. എന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും സർവ്വസജ്ജമാണ് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പിവി അൻവറിന്റെ യുഡിഎഫ് പ്രവേശനം അനിശ്ചിതത്വത്തിൽ തുടരുകയാണ്. തൃണമൂൽ വഴി യുഡിഎഫിലേക്കുള്ള പ്രവേശനം അം​ഗീകരിക്കില്ലെന്നാണ് കോൺ​ഗ്രസ് നേതാക്കൾ പറയുന്നത്.തൃണമൂൽ കോൺഗ്രസ് വഴി പി.വി അൻവർ യു.ഡി.എഫിൽ എത്തേണ്ട എന്നാണ് കോൺഗ്രസിൽ ധാരണ. ഒറ്റയ്ക്ക് വന്നാലും പുതിയ പാർട്ടി രൂപീകരിച്ച് എത്തിയാലും സ്വീകരിക്കുമെന്നാണ് കോൺ​ഗ്രസ് നിലപാട്.

Related Articles

Back to top button