മത്സരിച്ചില്ലെങ്കിൽ വിഷമമില്ല, തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് എം എം മണി

നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റില്ലെന്ന വാർത്തകളോട് പ്രതികരിച്ച് എം എം മണി എംഎൽഎ. താൻ മത്സരിക്കേണ്ട എന്ന് പാർട്ടി തീരുമാനിച്ചിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്നും മത്സരിച്ചില്ലെങ്കിൽ വിഷമമില്ലെന്നും എം എം മണി പ്രതികരിച്ചു.ഉടുമ്പൻ ചോലയിൽ കെ കെ ജയചന്ദ്രൻ ആയിരിക്കും മത്സരി ക്കുകയെന്ന് രാവിലെ വാർത്തകൾ വന്നതിന്റെ പശ്ചാത്തലത്തിലാണ് എംഎം മണിയുടെ പ്രതികരണം. സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്നും എംഎം മണിയുടെ പേര് മാത്രമായിരുന്നു സംസ്ഥാന കമ്മിറ്റിക്ക് നൽകിയിരുന്നത്. എന്നാൽ സംസ്ഥാന സെക്രട്ടറിയേറ്റ് എംഎം മണിയെ തഴഞ്ഞുകൊണ്ട് കെ കെ ജയചന്ദ്രനെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയുണ്ടായി എന്നുള്ള വാർത്തകൾ വന്നിരുന്നു.

നിങ്ങൾ പറയുമ്പോഴാണ് ഇതെല്ലാം താൻ അറിയുന്നതെന്നും എല്ലാം പാർട്ടി തീരുമാനിക്കട്ടെ എന്നും തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുള്ള കാര്യം പാർട്ടിയെ അറിയിച്ചിട്ടില്ലെന്നും എല്ലാവർക്കും ആരോഗ്യ പ്രശ്‌നങ്ങൾ കാണുമല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി മത്സരിക്കാൻ സീറ്റ് കിട്ടിയില്ലെങ്കിൽ വിഷമമില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button